---
title: "മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തിൽ കെ സുധാകരനെ കടന്നാക്രമിച്ച് രാജ്മോഹൻ ഉണ്ണിത്താൻ"
english_title: "Rajmohan Unnithan Attacks K Sudhakaran Over CM Candidate Row Demands Action For Violating KPCC Ban"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388224/rajmohan-unnithan-attacks-k-sudhakaran-cm-row-kpcc-ban-violation-action"
published_at: "2026-10-22T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada1dff2dcfa_1000943031.jpg"
keywords: ["Sunnyjoseph MLA", "Rajmohan unnithan", "K Sudhakaran"]
---

# മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തിൽ കെ സുധാകരനെ കടന്നാക്രമിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി സതീശനെ ഉന്നമിട്ടുള്ള വിമർശനത്തിൽ കെ സുധാകരനെ കടന്നാക്രമിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി സതീശനെ ഉന്നമിട്ടുള്ള വിമർശനത്തിൽ കെ സുധാകരനെ കടന്നാക്രമിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.

കെപിസിസിയുടെ വിലക്ക് മറികടന്നുള്ള പരസ്യ പ്രസ്താവനയിൽ നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

> "കെ സുധാകരനും ജെബി മേത്തറും പാർട്ടി വിലക്ക് ലംഘിച്ചതിൽ നടപടി വേണം. സുധാകരന്റെ നീരസം ഞാൻ കണ്ടു. പാർട്ടി വേദികളിൽ അദ്ദേഹത്തിന് ഇത് ഉന്നയിക്കാവുന്നതാണ്. ഭരണം കിട്ടി നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമ്പോൾ പരസ്യമായി ഇത്തരം കാര്യങ്ങളുമായി രംഗത്ത് വരുന്നത് ആരുടെ ഉദ്ദേശ്യത്തോടു കൂടിയാണെന്ന് വ്യക്തമാക്കണം. പ്രസ്താവനയ്ക്ക് കെപിസിസി പ്രസിഡന്റിന്റെ വിലക്കുള്ളതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല", രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഇ.ഡിയെ കുറിച്ചും കേന്ദ്ര അന്വേഷണ ഏജൻസികളെ കുറിച്ചും നല്ല ധാരണ കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതാക്കളെ അകാരണമായി അപമാനിച്ചവരാണ് അവർ. പിണറായിയുടെ കേസ് അവസാനിച്ചിട്ടില്ല. സുപ്രീം കോടതിയുടേത് താൽക്കാലിക ആശ്വാസ വിധി മാത്രമാണ്. കേസ് മുന്നോട്ടു പോകുമെന്നും നിയമപരമായി മാത്രമേ സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയുള്ളൂവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388224/rajmohan-unnithan-attacks-k-sudhakaran-cm-row-kpcc-ban-violation-action)