---
title: "പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവം, പൊലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Woman Dies in Hit and Run Accident at Pazhayangadi Aduthila Morning Walk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388212/pazhayangadi-aduthila-hit-and-run-woman-dies-morning-walk-accident"
published_at: "2026-10-22T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9e689b7d2d_1000942528.jpg"
keywords: ["Pazhayangadi News", "Kannur Accident News", "Hit and Run Case", "Aduthila News"]
---

# പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവം, പൊലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** പഴയങ്ങാടി: അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.

## Article Content

പഴയങ്ങാടി: അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.

അടുത്തില പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കൊയക്കീൽ സുലോചന (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 5.30 മണിയോടെയാണ് അപകടം.

പ്രഭാത സവാരിക്കിടെ പയ്യന്നൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന വാഹനം വീട്ടമ്മയെ ഇടിച്ചിട്ട ശേഷം റോഡരികിലെ കൈവരിയും തകർത്ത് നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

സുലോചന വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലാണ് അപകടത്തിൽപ്പെട്ട് രക്തം വാർന്ന നിലയിൽ 6.15 മണിയോടെ റോഡരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: ഗോപി. മകൾ: സ്നേഹ. മരുമകൻ: ശ്രീജിത്ത് (എം.വി.ഡി കോഴിക്കോട്).

പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കേസെടുത്ത പോലീസ് ഇടിച്ച വാഹനം കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388212/pazhayangadi-aduthila-hit-and-run-woman-dies-morning-walk-accident)