---
title: "വീട്ടിൽ അതിക്രമിച്ചുകയറിയെന്ന പരാതി; പ്രതികൾ റിമാൻഡിൽ"
english_title: "House Trespassing and Threat Case Kannapuram Accused Remanded 14 Days"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388205/kannapuram-house-trespass-threat-case-accused-remanded-14-days"
published_at: "2026-10-22T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9dbf695353_1000942350.jpg"
keywords: ["Kannapuram News", "Kannur Crime News", "House Trespass Case", "Police Assault Case"]
---

# വീട്ടിൽ അതിക്രമിച്ചുകയറിയെന്ന പരാതി; പ്രതികൾ റിമാൻഡിൽ

> **Lead Summary:** കണ്ണപുരം: പാറപ്പുറത്തെ തോട്ടത്തിൽ സരോജിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ജനൽച്ചില്ലുകൾ തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നാലുപേരെ കണ്ണപുരം പോലീസ് പ്രതിചേർത്തു.

## Article Content

കണ്ണപുരം: പാറപ്പുറത്തെ തോട്ടത്തിൽ സരോജിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ജനൽച്ചില്ലുകൾ തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നാലുപേരെ കണ്ണപുരം പോലീസ് പ്രതിചേർത്തു.

രൺധീർ, ദീപക്, മനോജ്, ഉദയൻ എന്നിവരാണ് ആദ്യ കേസിൽ അറസ്റ്റിലായത്.

ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ സ്റ്റേഷനിൽ വെച്ച് എസ്.ഐ സഹദ്, സി.പി.ഒമാരായ സിനീഷ്, രാജേഷ് എന്നിവരെ മർദ്ദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഈ കേസിൽ സന്തോഷ് കുമാർ കെ.വി., മനോജ് കുമാർ കെ.വി., ശ്രീരന്ദീർ പി. എന്നിവരെയും പ്രതിചേർത്തു.

ഇരു കേസുകളിലെയും പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388205/kannapuram-house-trespass-threat-case-accused-remanded-14-days)