---
title: "കുറ്റ്യേരിക്കടവിൽ മണൽ ലോറി പിടികൂടി, ഡ്രൈവറും സംഘവും ഓടി രക്ഷപ്പെട്ടു"
english_title: "Illegal Sand Lorry Seized at Kuttyeri Kadavu Pariyaram Driver Escapes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388186/sand-lorry-seized-kuttyeri-kadavu-pariyaram-driver-escapes-kl-32-4569"
published_at: "2026-10-22T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9c01acf70b_1000942032.jpg"
keywords: ["Pariyaram News", "Kuttyeri Kadavu", "Illegal Sand Mining", "Kannur Police"]
---

# കുറ്റ്യേരിക്കടവിൽ മണൽ ലോറി പിടികൂടി, ഡ്രൈവറും സംഘവും ഓടി രക്ഷപ്പെട്ടു

> **Lead Summary:** **പരിയാരം: **അനധികൃതമായി പുഴമണൽ കടത്തിയ ലോറി പോലീസ് പിടികൂടി. ഡ്രൈവറും സഹായികളും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4.40 നാണ് സംഭവം.

## Article Content

**പരിയാരം: **അനധികൃതമായി പുഴമണൽ കടത്തിയ ലോറി പോലീസ് പിടികൂടി. ഡ്രൈവറും സഹായികളും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4.40 നാണ് സംഭവം.

പരിയാരം എസ്.ഐ ടി.പി. അഹമ്മദ് ഇർഫാൻ, ഗ്രേഡ് എസ്.ഐ ശ്രീകുമാർ എന്നിവർ പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് കുറ്റ്യേരിക്കടവിൽ വെച്ച് കെ.എൽ 32 - 4569 ടിപ്പർ ലോറി പിടികൂടിയത്.

അനധികൃതമായി പുഴമണൽ കടത്തുന്നതിനിടെ പോലീസിനെ കണ്ടതോടെ ഡ്രൈവറും സംഘവും ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388186/sand-lorry-seized-kuttyeri-kadavu-pariyaram-driver-escapes-kl-32-4569)