---
title: "നടാൽ ദേശീയപാതയിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന ഇൻഫ്ലുവൻസർ ഷബീർ താണയും മരിച്ചു"
english_title: "Influencer Shabir Thana Dies After Nadal Highway Bike Accident Anoop Also Dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388142/kannur-influencer-shabir-thana-dies-nadal-highway-accident"
published_at: "2026-10-22T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9869379f4a_1000941264.jpg"
keywords: ["Kannur Accident", "Shabir Thana", "Social Media Influencer Death", "Nadal Highway"]
---

# നടാൽ ദേശീയപാതയിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന ഇൻഫ്ലുവൻസർ ഷബീർ താണയും മരിച്ചു

> **Lead Summary:** കണ്ണൂർ: നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരിച്ചു.

## Article Content

കണ്ണൂർ: നടാൽ ദേശീയപാതയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണയും മരിച്ചു.

അപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ചാലാട് സ്വദേശിയുമായ ശിവത്തിൽ അനൂപും മരിച്ചിരുന്നു.

ഇരുവരും മാഹി സെന്റ് തെരേസാസ് ദേവാലയ തിരുനാൾ ആഘോഷം ചിത്രീകരിക്കാൻ പോകവെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഷബീർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു മരണം. ഷബീറിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സുമനസ്സുകളുടെ സഹായം തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388142/kannur-influencer-shabir-thana-dies-nadal-highway-accident)