---
title: "കല്ല്യാശ്ശേരിയിൽ യങ് ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു"
english_title: "Young Democrats Kalyassery Assembly Committee Formed Mattul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388093/young-democrats-kalyassery-assembly-committee-formed"
published_at: "2026-10-21T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8c4df7aa47_1000940387.jpg"
keywords: ["Young Democrats", "SDPI Kalyassery", "Mattul News", "Kalyassery News"]
---

# കല്ല്യാശ്ശേരിയിൽ യങ് ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

> **Lead Summary:** മാട്ടൂൽ: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ കല്ല്യാശ്ശേരി അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.

## Article Content

മാട്ടൂൽ: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ കല്ല്യാശ്ശേരി അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.

മാട്ടൂൽ എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസംബ്ലി യൂത്ത് കൗൺസിൽ യങ് ഡെമോക്രാറ്റ്സ് കണ്ണൂർ ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം അഡ്വ: മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം അൻഷാദ് അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ എ.പി മഹമൂദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ എസ്.ഡി.പി.ഐ കല്ല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി, സെക്രട്ടറി ഹാരിസ് മടക്കര, ഓർഗനൈസിങ് സെക്രട്ടറി സുബൈർ മടക്കര, ജോയിന്റ് സെക്രട്ടറി ഷഫീഖ് വി.എ, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് റംസീന മൻസൂർ, എസ്.ഡി.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഹാഷിം മാട്ടൂൽ, എസ്.ഡി.പി.ഐ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് അസ്അദ് കെ, എസ്.ഡി.പി.ഐ മാടായി പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ പുന്നക്കൻ, എസ്.ഡി.പി.ഐ കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് യാസീൻ എന്നിവർ ആശംസ അറിയിച്ചു.

യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം മിസ്ഫർ മാലിക് കല്ല്യാശ്ശേരി അസംബ്ലി കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.

*പുതിയ ഭാരവാഹികൾ:* പ്രസിഡന്റ് അൻസാർ കെ.സി, വൈസ് പ്രസിഡന്റ് റമീസ് എ.പി, സെക്രട്ടറിമാർ മുഹമ്മദ് റാസി, മുഹമ്മദ് ഫസൽ, ജോയിന്റ് സെക്രട്ടറി തനൂജ, ട്രഷറർ മുഹമ്മദ് ബിൻ മൻസൂർ, കമ്മിറ്റി അംഗങ്ങൾ മുസമ്മിൽ പി.കെ, ഷാസിയ, ഫാത്തിമ അഫ്ര, റാസിക് കെ എന്നിവരെ തിരഞ്ഞെടുത്തു.

യങ് ഡെമോക്രാറ്റിക് അസംബ്ലി പ്രസിഡന്റ് അൻസാർ കെ.സി നന്ദി പറഞ്ഞു. തുടർന്ന് തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് അഭിവാദ്യം അർപ്പിച്ച് സെൻട്രലിൽ നിന്നാരംഭിച്ച റാലി മാട്ടൂൽ സൗത്തിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388093/young-democrats-kalyassery-assembly-committee-formed)