---
title: "പയ്യന്നൂരിൽ നാലര പവൻ മാലയുടെ ഉടമയെ തേടുന്നു: തെളിവ് സഹിതം എത്തിയാൽ മാല തിരികെ"
english_title: " looking for the owner of the necklace"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38800/looking-for-the-owner-of-the-necklace"
published_at: "2022-04-22T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626281915a66a_vac.jpg"
keywords: []
---

# പയ്യന്നൂരിൽ നാലര പവൻ മാലയുടെ ഉടമയെ തേടുന്നു: തെളിവ് സഹിതം എത്തിയാൽ മാല തിരികെ

> **Lead Summary:** പയ്യന്നൂർ ∙ ലോക്കറ്റോടു കൂടിയ സ്വർണ താലിമാല ഉടമയെ തേടുന്നു. ഏപ്രിൽ 12 ന് പെരുമ്പ കെഎസ്ആർടിസിക്ക് സമീപം ദേശീയപാതയോരത്തെ സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബത്തിലെ കൈക്കുഞ്ഞുമായി വന്ന സ്ത്രീ സ്കൂട്ടിയുടെ പിറകിൽ കയറുമ്പോൾ നിലത്ത് വീണ നാലര പവൻ തൂക്കമുള്ള മാലയാണ് ഉടമയെ തേടുന്നത്.

## Article Content

പയ്യന്നൂർ ∙ ലോക്കറ്റോടു കൂടിയ സ്വർണ താലിമാല ഉടമയെ തേടുന്നു. ഏപ്രിൽ 12 ന് പെരുമ്പ കെഎസ്ആർടിസിക്ക് സമീപം ദേശീയപാതയോരത്തെ സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബത്തിലെ കൈക്കുഞ്ഞുമായി വന്ന സ്ത്രീ സ്കൂട്ടിയുടെ പിറകിൽ കയറുമ്പോൾ നിലത്ത് വീണ നാലര പവൻ തൂക്കമുള്ള മാലയാണ് ഉടമയെ തേടുന്നത്.

സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല വീഴുന്ന ദൃശ്യം സമീപത്തെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യവുമായി സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിച്ചുവെങ്കിലും ഉടമ എത്തിയില്ല. ഇതേ തുടർന്ന് കട ഉടമ 20ന് താലിമാല പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. തെളിവ് സഹിതം പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മാല തിരിച്ചു കിട്ടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38800/looking-for-the-owner-of-the-necklace)