---
title: "പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു"
english_title: "Shocked elderly woman dies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38799/shocked-elderly-woman-dies"
published_at: "2022-04-22T15:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626280d7c8743_Untitled-2 web.jpg"
keywords: []
---

# പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

> **Lead Summary:** **മാതമംഗലം:** വയോധിക ഷോക്കേറ്റ് മരിച്ചു. എരമം നോര്‍ത്തിലെ കിഴക്കേ കരയിൽ നാരായണിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വയലില്‍ പുല്ലരിയാന്‍ പോയ നാരായണി പൊട്ടിവീണ കമ്പിയില്‍ ചവിട്ടിയാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

## Article Content

**മാതമംഗലം:** വയോധിക ഷോക്കേറ്റ് മരിച്ചു. എരമം നോര്‍ത്തിലെ കിഴക്കേ കരയിൽ നാരായണിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വയലില്‍ പുല്ലരിയാന്‍ പോയ നാരായണി പൊട്ടിവീണ കമ്പിയില്‍ ചവിട്ടിയാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

വൈദ്യുതി ബന്ധം തകരാറായതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: ഫല്‍ഗുനന്‍, ബാബു. ഉഷ. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38799/shocked-elderly-woman-dies)