---
title: "എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു"
english_title: "a p abdullakkutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38797/a-p-abdullakkutty"
published_at: "2022-04-22T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62627f881ea6b_vac.jpg"
keywords: []
---

# എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു

> **Lead Summary:** **ന്യൂഡല്‍ഹി: **എ.പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. നിലവില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

## Article Content

**ന്യൂഡല്‍ഹി: **എ.പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. നിലവില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

2025 മാര്‍ച്ച്‌ 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉള്‍പ്പെടുത്തിയത്. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്.

തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മര്‍കസ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38797/a-p-abdullakkutty)