---
title: "ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 31 മുതൽ തളിപ്പറമ്പിൽ; ലോഗോ പ്രകാശനം ചെയ്തു"
english_title: "Kannur District School Science Festival Taliparamba Oct 31 Logo Release"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387844/kannur-district-school-science-fest-taliparamba-logo-release"
published_at: "2026-10-20T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ec22bd274_1000935828.jpg"
keywords: ["Kannur Science Fest", "Taliparamba", "School Sasthrolsavam", "District Science Fair", "Logo Release"]
---

# ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 31 മുതൽ തളിപ്പറമ്പിൽ; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്:** ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 31, നവംബർ 2, 3 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. തളിപ്പറമ്പ് ടൗണിലെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളാണ് മേളയുടെ പ്രധാന വേദി.

## Article Content

**തളിപ്പറമ്പ്:** ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 31, നവംബർ 2, 3 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. തളിപ്പറമ്പ് ടൗണിലെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളാണ് മേളയുടെ പ്രധാന വേദി.

5000-ത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവത്തിന്റെ മറ്റ് വേദികൾ ടാഗോർ വിദ്യാനികേതൻ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്. ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നുള്ള ശാസ്ത്രപ്രതിഭകൾ മേളയിൽ പങ്കെടുക്കും.

മേളയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ടി.കെ. ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ മീഡിയ ചെയർമാൻ കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ എസ്.കെ. ജയദേവൻ, ഡി.പി.ഒ പി. ബഷീർ, നഗരസഭാ കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, സുരേന്ദ്രൻ അടുത്തില, രാജേഷ് ബക്കളം, പി.കെ. രാജേന്ദ്രൻ, ടി.പി. ഷീഖ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387844/kannur-district-school-science-fest-taliparamba-logo-release)