---
title: "കോൺഗ്രസ് നേതാവ് കെ.ബി. സൈമണിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു"
english_title: "KB Simon Second Death Anniversary Pariyaram Congress Remembrance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387775/kb-simon-second-death-anniversary-pariyaram-congress"
published_at: "2026-10-19T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5fadabb858_1000934315.jpg"
keywords: ["KB Simon", "Pariyaram Congress", "Congress Leader Remembrance", "Kannur News"]
---

# കോൺഗ്രസ് നേതാവ് കെ.ബി. സൈമണിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് കെ.ബി. സൈമണിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് കെ.ബി. സൈമണിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

ഡി.സി.സി. സെക്രട്ടറി ഇ.ടി. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ, പി. സുഖദേവൻ മാസ്റ്റർ, ഐ.വി. കുഞ്ഞിരാമൻ, പി.വി. രാമചന്ദ്രൻ, വി.വി. രാജൻ, സി.എം. ആന്റണി മൈക്കിൾ, പി.വി. ഗോപാലൻ, വിവിസി ബാലൻ, കെ.വി. പ്രേമരാജൻ, കെ.വി. സുരാഗ്, എം. സുരേഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387775/kb-simon-second-death-anniversary-pariyaram-congress)