---
title: "ചട്ടുകപ്പാറയിൽ ഡി.വൈ.എഫ്.ഐയും വായനശാലയും ചേർന്ന് നവ വായന പരിപാടി സംഘടിപ്പിച്ചു"
english_title: "DYFI Velluvayal Unit Navavayana Program Chattukappara EMS Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387692/dyfi-velluvayal-nava-vayana-chattukappara-ems-library"
published_at: "2026-10-19T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad599b70a25b_1000933321.jpg"
keywords: ["DYFI", "Chattukappara", "Velluvayal", "EMS Library", "Kannur News"]
---

# ചട്ടുകപ്പാറയിൽ ഡി.വൈ.എഫ്.ഐയും വായനശാലയും ചേർന്ന് നവ വായന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വെള്ളുവയൽ യൂണിറ്റും ഉപാസന സ്വയം സഹായ സംഘവും ചട്ടുകപ്പാറ ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയവും സംയുക്തമായി നവ വായന പരിപാടി സംഘടിപ്പിച്ചു.

## Article Content

**ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വെള്ളുവയൽ യൂണിറ്റും ഉപാസന സ്വയം സഹായ സംഘവും ചട്ടുകപ്പാറ ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയവും സംയുക്തമായി നവ വായന പരിപാടി സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷിബിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ടി. മനോജ് അധ്യക്ഷത വഹിച്ചു.

വായനശാലയ്ക്ക് വേണ്ടി ലൈബ്രേറിയൻ രസിത എ സംസാരിച്ചു. ദിഷു സ്വാഗതം പറഞ്ഞു. ബാലസംഘം യൂണിറ്റ് സെക്രട്ടറി അൻവിയ മനോജ് പുസ്തകം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387692/dyfi-velluvayal-nava-vayana-chattukappara-ems-library)