---
title: "സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലീകൃത യോഗം തുടങ്ങി; കിഫ്ബി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ"
english_title: "CPM Kannur District Committee Extended Meeting Pinarayi Vijayan KIFB Remarks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387628/cpm-kannur-district-committee-meeting-pinarayi-kifb-remarks"
published_at: "2026-10-18T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4a1f9630ae_1000932619.jpg"
keywords: ["CPM Kannur", "Pinarayi Vijayan", "KIFB", "Kannur News", "CPM Meeting"]
---

# സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലീകൃത യോഗം തുടങ്ങി; കിഫ്ബി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

> **Lead Summary:** കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലീകൃത യോഗം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ എ.കെ.ജി സ്മാരക ഹാളിൽ തുടങ്ങി.

## Article Content

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലീകൃത യോഗം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ എ.കെ.ജി സ്മാരക ഹാളിൽ തുടങ്ങി.

പാർട്ടി പി.ബി അംഗം പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്തു.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വലതുപക്ഷ കക്ഷികളെ അമ്പരപ്പിച്ചുവെന്നും സിപിഐഎമ്മിനെ എഴുതിത്തള്ളാൻ കഴിയുന്നതല്ലെന്ന് തകർക്കാൻ ശ്രമിച്ചവർക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സിപിഐഎം രാജ്യത്തെ വലിയ രാഷ്ട്രീയ ശക്തിയല്ലെങ്കിലും ഇടപെടൽ ശക്തിയിൽ കൂടുതൽ കരുത്തോടെ ഇടപെടാനുള്ള ശേഷിയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്ക്തമാക്കി.

കണ്ണൂരിലാണ് കിഫ്ബി ഫണ്ട് കൂടുതൽ ഉപയോഗിച്ചതെന്ന പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്ന് ചോദിച്ച അദ്ദേഹം, കിഫ്ബിയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വികസനത്തെ അട്ടിമറിക്കാനാണ് ശ്രമമെന്നും പറഞ്ഞു. കണ്ണൂരിൽ കൂടുതൽ ഭൂമി ഏറ്റെടുത്തത് വികസന സാധ്യതയുള്ളതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ആർഎസ്എസ് അജണ്ട വാശിയോടെ നടപ്പാക്കുകയാണ് യുഡിഎഫ് സർക്കാർ എന്നും അദ്ദേഹം ആരോപിച്ചു. യുവതലമുറയെ കാവിവത്കരിക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്നും അതിനായി വിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും ഉപയോഗിക്കുന്നുവെന്നും പി.എം ശ്രീ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രഞ്ഞെടുപ്പ് കമ്മീഷനുമായി ഉയർന്നുവരുന്ന വിവാദങ്ങൾ ജനാധിപത്യ വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിവേരറുക്കലാണെന്നും അദ്ദേഹം പറഞ്ഞു. ചില വിഭാഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചാലേ അധികാരം നിലനിർത്താനാകൂ എന്നാണ് കേന്ദ്രം കരുതുന്നതെന്നും അതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നുവെന്നും എസ്ഐആറിലൂടെ രാജ്യത്ത് 13 കോടിയിൽപ്പരം വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നും ഇതിന് ചുക്കാൻ പിടിച്ചത് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ഇറങ്ങിയ ഗ്യാനേഷ് കുമാറാണെന്നും അദ്ദേഹം ആരോപിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നുവെന്നും പ്രക്ഷോഭത്തെ കടുത്ത രീതിയിലാണ് നേരിടുന്നതെന്നും ജനപ്രതിനിധികൾക്ക് നേരെ വലിയ തോതിൽ ആക്രമണം ഉണ്ടായെന്നും ജോൺ ബ്രിട്ടാസും വി. ശിവദാസനും ഈ വേദിയിലുണ്ടെന്നും പാർലമെന്റ് അംഗങ്ങളാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇവർക്കെതിരെ കയ്യേറ്റം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387628/cpm-kannur-district-committee-meeting-pinarayi-kifb-remarks)