---
title: "പട്ടുവം മുള്ളൂൽ ടി.വി. രാമകൃഷ്ണൻ മെമ്മോറിയൽ ക്ലബ്ബിന്റെ വായനാങ്കണവും ഗ്രന്ഥശാലതല ഉദ്ഘാടനവും നടന്നു"
english_title: "TV Ramakrishnan Memorial Arts Sports Club Library Inauguration Pattuvam Mullool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387586/tv-ramakrishnan-memorial-club-library-inauguration-pattuvam"
published_at: "2026-10-18T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad447d217673_1000931820.jpg"
keywords: ["Pattuvam", "Mullool", "Library Inauguration", "Girish Pookkoth", "Kannur News"]
---

# പട്ടുവം മുള്ളൂൽ ടി.വി. രാമകൃഷ്ണൻ മെമ്മോറിയൽ ക്ലബ്ബിന്റെ വായനാങ്കണവും ഗ്രന്ഥശാലതല ഉദ്ഘാടനവും നടന്നു

> **Lead Summary:** പട്ടുവം: മുള്ളൂൽ ടി.വി. രാമകൃഷ്ണൻ മെമ്മോറിയൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ആൻ്റ് ഗ്രന്ഥാലയത്തിന്റെ വായനാങ്കണം ഗ്രന്ഥശാലതല ഉദ്ഘാടനം ഫോക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

പട്ടുവം: മുള്ളൂൽ ടി.വി. രാമകൃഷ്ണൻ മെമ്മോറിയൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ആൻ്റ് ഗ്രന്ഥാലയത്തിന്റെ വായനാങ്കണം ഗ്രന്ഥശാലതല ഉദ്ഘാടനം ഫോക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് പി.വി. നിജേഷ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ കൗൺസിലർ പി. ശ്രീമതി, പട്ടുവം ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ടി. മോഹൻ, രമേഷ് ചെപ്പനൂൽ എന്നിവർ സംസാരിച്ചു.

സെക്രട്ടറി സരിത്ത് കെ സ്വാഗതവും ലൈബ്രേറിയൻ ടി. നിഷ നന്ദിയും പറഞ്ഞു.

> ഡോ. എം.വി. വിഷ്ണു നമ്പൂതിരിയുടെ "ഫോക് ലോർ നിഘണ്ടു"വിന്റെ പുസ്തകാവതരണവും ഗിരീഷ് പൂക്കോത്ത് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387586/tv-ramakrishnan-memorial-club-library-inauguration-pattuvam)