---
title: "അള്ളാംകുളത്ത് സ്ത്രീകൾക്കായി നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി"
english_title: "Legal Awareness Program for Women Organized in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387522/legal-awareness-program-women-taliparamba"
published_at: "2026-10-17T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad36d370f99b_1000931190.jpg"
keywords: ["Taliparamba", "Legal Awareness", "Women Empowerment", "ADS Allamkulam", "Kannur News"]
---

# അള്ളാംകുളത്ത് സ്ത്രീകൾക്കായി നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ലീഗൽ സർവീസ് സൊസൈറ്റിയുടെയും എ.ഡി.എസ് അള്ളാംകുളം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി നിയമ ബോധവൽക്കരണവും സംശയ നിവാരണവും സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ലീഗൽ സർവീസ് സൊസൈറ്റിയുടെയും എ.ഡി.എസ് അള്ളാംകുളം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി നിയമ ബോധവൽക്കരണവും സംശയ നിവാരണവും സംഘടിപ്പിച്ചു.

പരിപാടി കെ രാജേശ്വരിയുടെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന മാനസിക-ശാരീരിക പീഡനങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളിൽ അഡ്വക്കേറ്റ് ടിന്റു തോമസ് ക്ലാസെടുത്തു.

കെ റൈഹാനത്ത് സ്വാഗതവും പി മുനീറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387522/legal-awareness-program-women-taliparamba)