---
title: "സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മദിനാചരണം; തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർ സയ്യിദ് ഡേ ആചരിച്ചു"
english_title: "Sir Syed Ahmed Khan Birthday Sir Syed Day Celebrated Taliparamba Institute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387495/sir-syed-day-celebrated-taliparamba-sir-syed-institute"
published_at: "2026-10-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad33e6a0bd93_simple-card.jpg"
keywords: ["Sir Syed Day", "Taliparamba News", "Sir Syed Institute", "Kannur News", "Education"]
---

# സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മദിനാചരണം; തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർ സയ്യിദ് ഡേ ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** പ്രശസ്ത ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർ സയ്യിദ് ഡേ വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**തളിപ്പറമ്പ്:** പ്രശസ്ത ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സർ സയ്യിദ് അഹമ്മദ് ഖാന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സർ സയ്യിദ് ഡേ വിവിധ പരിപാടികളോടെ ആചരിച്ചു.

സിഡിഎംഇഎ പ്രസിഡന്റ് അഡ്വ. പി മഹമൂദ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം വി പി സിറാജ് അധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പക്ഷി നിരീക്ഷകനുമായ ഡോ. ഖലീൽ ചൊവ്വ അനുസ്മരണ പ്രഭാഷണം നടത്തി.

പിടിഎ വൈസ് പ്രസിഡന്റ് വി പി ജുവൈരിയത്ത്, ഐക്യുഎസി കോ-ഓർഡിനേറ്റർ പി വി ഷാക്കിർ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജി ഒ വീണ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി എം വി സജീവ്, സൂപ്രണ്ട് കെ വി ഉമ്മർ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം കൺവീനർ കെ ഷിജിൽ, കെ അബ്ദുള്ള, കോളേജ് യൂണിയൻ ചെയർമാൻ മിഖ്ദാദ് അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

ഫോട്ടോ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387495/sir-syed-day-celebrated-taliparamba-sir-syed-institute)