---
title: "മുണ്ടയാട് കുഴിമന്തിയും ബിരിയാണിയും അൽഫാമും ഫ്രീ: തടിച്ചുകൂടിയത് വൻ ജനക്കൂട്ടം"
english_title: "Mundayad Free Kuzhimanthi Biryani Alfaham Omar Restaurant Crowd Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387399/mundayad-free-kuzhimanthi-biryani-alfaham-crowd-omar-restaurant"
published_at: "2026-10-16T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad23a706cd4d_1000929380.jpg"
keywords: ["Kannur News", "Mundayad", "Free Food", "Omar Restaurant", "Kuzhimanthi"]
---

# മുണ്ടയാട് കുഴിമന്തിയും ബിരിയാണിയും അൽഫാമും ഫ്രീ: തടിച്ചുകൂടിയത് വൻ ജനക്കൂട്ടം

> **Lead Summary:** കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ മുണ്ടയാട് ഹോട്ടലിന്റെ പരസ്യത്തെ തുടർന്ന് റോഡരികിൽ തടിച്ചുകൂടിയത് നൂറ് കണക്കിനാളുകൾ.

## Article Content

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ മുണ്ടയാട് ഹോട്ടലിന്റെ പരസ്യത്തെ തുടർന്ന് റോഡരികിൽ തടിച്ചുകൂടിയത് നൂറ് കണക്കിനാളുകൾ.

മുണ്ടയാട്ടെ ഹോട്ടൽ ഒമാർ റസ്റ്റോറന്റാണ് വെള്ളിയാഴ്ച രണ്ടു മണി മുതൽ ആറു മണി വരെ കുഴിമന്തി, ബിരിയാണി, അൽഫാം എന്നിവ ഫ്രീയായി കൊടുക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യം ചെയ്തത്.

ഇതുകാരണം വെള്ളിയാഴ്ച രാവിലെ മുതൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങുന്ന വൻ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ഒടുവിൽ മേലെ ചൊവ്വ - മട്ടന്നൂർ റോഡിൽ ഗതാഗതം മുടങ്ങുമെന്നായപ്പോൾ പോലീസെത്തി ആളുകളെ റോഡരികിൽ ക്യൂവായി നിർത്തി.

പൊരിവെയിലത്ത് മണിക്കൂറുകൾ കാത്തു നിന്നാണ് ഓരോരുത്തരും ഇഷ്ടഭക്ഷണം കൈക്കലാക്കിയത്. വൈകിട്ട് ആറിന് ശേഷം 20 ശതമാനം ഡിസ്കൗണ്ടിലും ഭക്ഷണം വിതരണം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387399/mundayad-free-kuzhimanthi-biryani-alfaham-crowd-omar-restaurant)