---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രൊജക്റ്റ് ബീക്കൺ ടൗൺ കർമ്മ പദ്ധതി അവതരണവും നിർമ്മലം ലോഗോ പ്രകാശനവും നടത്തി"
english_title: "Pattuvam Grama Panchayat Project Beacon Town Launch Nirmalam Logo Release Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387393/pattuvam-panchayat-beacon-town-nirmalam-logo-launch-taliparamba"
published_at: "2026-10-16T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad21afa6855a_1000928320.jpg"
keywords: ["Pattuvam Panchayat", "Beacon Town", "Nirmalam Project", "Taliparamba News", "Kannur News"]
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രൊജക്റ്റ് ബീക്കൺ ടൗൺ കർമ്മ പദ്ധതി അവതരണവും നിർമ്മലം ലോഗോ പ്രകാശനവും നടത്തി

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് 'പ്രൊജക്റ്റ് ബീക്കൺ ടൗൺ' കർമ്മ പദ്ധതി അവതരണവും 'നിർമ്മലം - പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്ത് 'പ്രൊജക്റ്റ് ബീക്കൺ ടൗൺ' കർമ്മ പദ്ധതി അവതരണവും 'നിർമ്മലം - പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.

മുറിയാത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഷിജി വട്ടക്കാട് ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ സഹദേവൻ വാര്യമ്പത്ത് പദ്ധതി വിശദീകരണം നടത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ ബിന്ദു 'പ്രൊജക്റ്റ് ബീക്കൺ' കർമ്മ പദ്ധതി അവതരണം നടത്തി.

'നിർമ്മലം - പുതുയുഗ ശുചിത്വ കേരളം' ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ നിർവ്വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ദാമോദരൻ, പി പി സുരേശൻ, കെ വി വിനിത, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ പി ലത, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത എന്നിവർ പ്രസംഗിച്ചു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി മനോജ് കുമാർ സ്വാഗതവും അസി: സെക്രട്ടറി സി സി ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.

'നിർമ്മലം - പുതുയുഗ ശുചിത്വ കേരളം' സംഘാടക സമിതി ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ (ചെയർമാൻ), പഞ്ചായത്ത് സെക്രട്ടറി ജി മനോജ് കുമാർ (കൺവീനർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387393/pattuvam-panchayat-beacon-town-nirmalam-logo-launch-taliparamba)