---
title: "പാമ്പുരുത്തിയിൽ 'വായനാങ്കണം' പുസ്തക ചർച്ച ശ്രദ്ധേയമായി"
english_title: "Pamburuthy Vayananganam Book Discussion CH Study Centre CRC Library Event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387204/pamburuthy-vayananganam-book-discussion-ch-study-centre"
published_at: "2026-10-15T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad095b333faa_simple-card.jpg"
keywords: ["Pamburuthy News", "Vayananganam", "Book Discussion", "CH Study Centre", "CRC Library"]
---

# പാമ്പുരുത്തിയിൽ 'വായനാങ്കണം' പുസ്തക ചർച്ച ശ്രദ്ധേയമായി

> **Lead Summary:** **പാമ്പുരുത്തി: **പാമ്പുരുത്തി തുടർവിദ്യ കേന്ദ്രം സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വായനാങ്കണം' പുസ്തക ചർച്ച ശ്രദ്ധേയമായി. പാമ്പുരുത്തി ലീഗ് ഓഫീസിന് സമീപമുള്ള വി.ടി സമീറ ടീച്ചറുടെ വീട്ടുമുറ്റത്തുവെച്ചാണ് പരിപാടി നടന്നത്.

## Article Content

**പാമ്പുരുത്തി: **പാമ്പുരുത്തി തുടർവിദ്യ കേന്ദ്രം സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വായനാങ്കണം' പുസ്തക ചർച്ച ശ്രദ്ധേയമായി. പാമ്പുരുത്തി ലീഗ് ഓഫീസിന് സമീപമുള്ള വി.ടി സമീറ ടീച്ചറുടെ വീട്ടുമുറ്റത്തുവെച്ചാണ് പരിപാടി നടന്നത്.

എം. ശരീഫ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദീബ വി.കെ പുസ്തക അവതരണം നടത്തി.

സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി, സെക്രട്ടറി എം. അനീസ് മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ പി അബ്ദുൽസലാം എന്നിവർ സംസാരിച്ചു. കെ.പി. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും വി.ടി. സമീറ ടീച്ചർ നന്ദിയും പറഞ്ഞു. പ്രദേശവാസികളും വായനാപ്രേമികളും ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387204/pamburuthy-vayananganam-book-discussion-ch-study-centre)