---
title: "യുപിഐ ബഹിഷ്കരണ സമരം താൽക്കാലികമായി നീട്ടിവെച്ചു; ഇന്ന് ഇടപാടുകൾ പതിവുപോലെ"
english_title: "Kerala Vyapari Vyavasayi UPI Boycott Strike Postponed October 15 Transactions Normal Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387140/kerala-vyapari-upi-boycott-strike-postponed-october-15-normal"
published_at: "2026-10-15T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0506d6c425_1000925171.jpg"
keywords: ["UPI Boycott", "Vyapari Vyavasayi Ekopana Samithi", "MDR Charge", "Thaliparamba Merchants Association"]
---

# യുപിഐ ബഹിഷ്കരണ സമരം താൽക്കാലികമായി നീട്ടിവെച്ചു; ഇന്ന് ഇടപാടുകൾ പതിവുപോലെ

> **Lead Summary:** **തളിപ്പറമ്പ്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്ന യു.പി.ഐ ബഹിഷ്കരണ സമരം താൽക്കാലികമായി നീട്ടിവെച്ചു.

## Article Content

**തളിപ്പറമ്പ്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്ന യു.പി.ഐ ബഹിഷ്കരണ സമരം താൽക്കാലികമായി നീട്ടിവെച്ചു.

ഒക്ടോബർ 15 മുതൽ ബഹിഷ്കരണ സമരം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം ഇന്ന് വ്യാപാര സ്ഥാപനങ്ങളിൽ യു.പി.ഐ ഇടപാടുകൾ പതിവുപോലെ തുടരും.

വ്യാപാരികളിൽ നിന്ന് എം.ഡി.ആർ ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയും വ്യാപാരികൾക്ക് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവും എന്ന സമീപനത്തിനെതിരെയും സംഘടന പ്രതിഷേധം തുടരും. ഈ വിഷയങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സമിതിയുടെ തീരുമാനം.

സംഘടന പ്രഖ്യാപിച്ച മറ്റ് സമരപരിപാടികളും ലോക്ഭവൻ മാർച്ചും നിശ്ചയിച്ച പ്രകാരം തുടരും. യു.പി.ഐ ഇടപാടുകൾ ബഹിഷ്കരിക്കുന്ന സമരത്തിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പുതിയ തീയതി മുതൽ മറ്റ് സമരപരിപാടികൾക്കൊപ്പം ബഹിഷ്കരണ സമരവും ആരംഭിക്കാനാണ് തീരുമാനം.

തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷനു വേണ്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387140/kerala-vyapari-upi-boycott-strike-postponed-october-15-normal)