---
title: "തളിപ്പറമ്പ് മാർക്കറ്റിലെ അടുത്തടുത്ത കടകളിൽ പാമ്പ്; അണലിയെയും ചേരയെയും പിടികൂടി"
english_title: "Snakes Found In Adjacent Shops At Thaliparamba Market Viper And Rat Snake Rescued By MARC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387105/thaliparamba-market-snakes-found-viper-rat-snake-rescued-marc"
published_at: "2026-10-14T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfb003bb03c_1000925156.jpg"
keywords: ["Thaliparamba News", "Snake Rescue", "MARC", "Forest Range Office", "Malabar Awareness Rescue Center"]
---

# തളിപ്പറമ്പ് മാർക്കറ്റിലെ അടുത്തടുത്ത കടകളിൽ പാമ്പ്; അണലിയെയും ചേരയെയും പിടികൂടി

> **Lead Summary:** തളിപ്പറമ്പ്: മാർക്കറ്റിലെ അടുത്തടുത്ത കടകളിൽ പാമ്പിനെ കണ്ടെത്തി.

## Article Content

തളിപ്പറമ്പ്: മാർക്കറ്റിലെ അടുത്തടുത്ത കടകളിൽ പാമ്പിനെ കണ്ടെത്തി.

രാവിലെ കെ.വി വെജിറ്റബിൾസ് പച്ചക്കറി കടയ്ക്കുള്ളിൽ മുട്ട ട്രേയുടെ ഇടയിൽനിന്നാണ് കടയുടമ ആദ്യം പാമ്പിനെ കണ്ടത്. തൊട്ടടുത്ത സുകുമാരൻ ഹാർഡ്‌വെയർസ് ഷോപ്പിൽ പാത്രങ്ങൾക്കിടയിൽ മറ്റൊരു പാമ്പിനെ കൂടി കണ്ടതിനെ തുടർന്ന് കടയുടമകൾ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.

റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്ററും MARC (Malabar Awareness & Rescue Center For Wildlife) അംഗങ്ങളും റെസ്ക്യൂവർ അനിൽ തൃച്ചംബരവും സ്ഥലത്തെത്തി.

പച്ചക്കറി കടയിൽ നിന്ന് അണലിയെയും ഹാർഡ്‌വെയർസ് കടയിൽ നിന്ന് ചേരയെയും പിടികൂടി തനത് ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387105/thaliparamba-market-snakes-found-viper-rat-snake-rescued-marc)