---
title: "9-ാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; റിട്ടയേർഡ് എസ്.ഐക്ക് അഞ്ച് വർഷം തടവ്"
english_title: "Kannur POCSO Case Retired SI Sentenced 5 Years For Sexually Abusing Class 9 Boy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387085/kannur-retired-si-sentenced-5-years-pocso-case-class9-boy-abuse"
published_at: "2026-10-14T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf925acedc5_1000924911.jpg"
keywords: ["POCSO Case", "Crime News", "Retired SI Sentenced", "Fast Track Special Court", "Sexual Abuse Case"]
---

# 9-ാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; റിട്ടയേർഡ് എസ്.ഐക്ക് അഞ്ച് വർഷം തടവ്

> **Lead Summary:** കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് എസ്.ഐക്ക് അഞ്ചു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് എസ്.ഐക്ക് അഞ്ചു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തളാപ്പ് സ്വദേശി അബ്ദുൾ മജീദിനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എം.ടി. ജലജാറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. സമാനമായ മറ്റൊരു പോക്സോ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് പ്രതി നിലവിൽ ജയിലിൽ കഴിയുകയാണ്.

വളപട്ടണം എസ്.ഐ ആയിരുന്ന ടി.എം വിപിൻ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി പ്രീതാകുമാരി കോടതിയിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387085/kannur-retired-si-sentenced-5-years-pocso-case-class9-boy-abuse)