---
title: "സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു; തലനാരിഴയ്ക്ക് രക്ഷ"
english_title: "Student Falls From Private Bus In Thalassery Ambulance Driver Mansoor Saves Life"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/387003/thalassery-private-bus-student-falls-ambulance-driver-saves-life"
published_at: "2026-10-14T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2af9cbab9_1000923759.jpg"
keywords: ["Thalassery News", "Bus Accident", "Private Bus Accident", "Thalassery Mansoor Ambulance Driver"]
---

# സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു; തലനാരിഴയ്ക്ക് രക്ഷ

> **Lead Summary:** തലശ്ശേരി: സ്വകാര്യ ബസിൽ യാത്രക്കാർ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസിനടിയിൽപ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

## Article Content

തലശ്ശേരി: സ്വകാര്യ ബസിൽ യാത്രക്കാർ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസിനടിയിൽപ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ബസിൽ നിന്ന് വീണ വിദ്യാർത്ഥിനിയെ ബസിനടിയിൽപ്പെടാതെ രക്ഷപ്പെടുത്തിയത് ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ്. തലശ്ശേരിയിലെ മൻസൂറിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ കയറുമ്പോഴാണ് വിദ്യാർത്ഥിനി തെറിച്ച് വീണത്. പെൺകുട്ടി കയറി ഡോർ അടയ്ക്കും മുമ്പേ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം.

ബസ് സ്റ്റോപ്പിന് സമീപത്തെ സ്റ്റാൻഡിൽ നിർത്തിയിട്ട ആംബുലൻസ് ഡ്രൈവർ മൻസൂർ ഹോൺ മുഴക്കി ബസ് നിർത്തിക്കുകയായിരുന്നു. എന്നാൽ ഇത്രയും സംഭവം നടന്നിട്ടും ബസ് ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ആർടിഒയ്ക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/387003/thalassery-private-bus-student-falls-ambulance-driver-saves-life)