---
title: "പരിയാരത്തെ ചിതപ്പിലെ പൊയിൽ ടൗൺ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു"
english_title: "Pariyaram Chithappile Poyil Town Declared As Beacon Town Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386905/pariyaram-chithappile-poyil-beacon-town-kannur-news"
published_at: "2026-10-13T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace320fa04d3_1000922448.jpg"
keywords: ["Beacon Town Project", "Chithappile Poyil", "Haritha Keralam"]
---

# പരിയാരത്തെ ചിതപ്പിലെ പൊയിൽ ടൗൺ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ ടൗണുകളെ ശുചിത്വവും ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിതവൽക്കരണം, സൗന്ദര്യവൽക്കരണം, ജനപങ്കാളിത്തം എന്നിവയിൽ മാതൃകാപരമായ നിലവാരത്തിൽ ഉയർത്തുന്നതിന് പ്രോജക്ട് ബീക്കൺ ടൗൺ എന്ന പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ ചിതപ്പിലെ പൊയിൽ ടൗണിനെ ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ: **ജില്ലയിലെ ടൗണുകളെ ശുചിത്വവും ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിതവൽക്കരണം, സൗന്ദര്യവൽക്കരണം, ജനപങ്കാളിത്തം എന്നിവയിൽ മാതൃകാപരമായ നിലവാരത്തിൽ ഉയർത്തുന്നതിന് പ്രോജക്ട് ബീക്കൺ ടൗൺ എന്ന പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ ചിതപ്പിലെ പൊയിൽ ടൗണിനെ ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു.

ബീക്കൺ ടൗണിന്റെ ഒന്നാംഘട്ട പ്രഖ്യാപനം ഇന്നലെ കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ കെ.എം സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്മലോചനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.വി രമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷൈനി, ബിന്ദു ബിനോയ്, ശുചിത്വ മിഷൻ ആർ.പി സുജന, വ്യാപാരികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ചിതപ്പിലെ പൊയിൽ ടൗണിൽ സ്ഥാപിച്ച ഐ.ഇ.സി ബോർഡുകൾ പ്രദർശിപ്പിച്ചു. ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ യു.പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്, കുട്ടിച്ചങ്ങല, കുട്ടികളുടെ ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386905/pariyaram-chithappile-poyil-beacon-town-kannur-news)