---
title: "സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; ഇന്ന് മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത"
english_title: "Northeast Monsoon Arriving In Kerala Rain Alert Till Saturday Kerala Weather News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386872/northeast-monsoon-arriving-kerala-rain-alert-till-saturday"
published_at: "2026-10-13T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdf8cb49521_IMG-20191107-WA0074.jpeg"
keywords: ["Kerala Rain News", "Thulavarsham 2026", "Kerala Weather Today", "Northeast Monsoon Kerala", "IMD Kerala Alert"]
---

# സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; ഇന്ന് മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് തുലാവർഷം വരുന്നു. ഇന്ന് മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് തുലാവർഷം വരുന്നു. ഇന്ന് മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതിനും അതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.കേരളത്തിൽ ഇന്ന് മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.

ഒക്ടോബർ 15, 16, 17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 12, 13 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഒക്ടോബർ 15, 16, 17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386872/northeast-monsoon-arriving-kerala-rain-alert-till-saturday)