---
title: "വടക്കൻ കേരളത്തിൽ താഴ്ന്നു പറക്കുന്ന വിമാനം; ധാതു പര്യവേക്ഷണ സർവേ പുരോഗമിക്കുന്നു"
english_title: "Low Flying Aircraft In North Kerala Mineral Exploration Survey Continues"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386866/low-flying-aircraft-mineral-survey-north-kerala-karnataka"
published_at: "2026-10-13T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdf4d181252_IMG-20191107-WA0074.jpeg"
keywords: ["Kerala Mineral Survey", "GSI Aerial Survey", "Kannur Low Flying Aircraft", "North Kerala News", "Karnataka Mineral Survey"]
---

# വടക്കൻ കേരളത്തിൽ താഴ്ന്നു പറക്കുന്ന വിമാനം; ധാതു പര്യവേക്ഷണ സർവേ പുരോഗമിക്കുന്നു

> **Lead Summary:** കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകൾക്കു പുറമെ കർണാടകയിലെ ദക്ഷിണ കന്നഡ, കുടക് തുടങ്ങിയ പ്രദേശങ്ങളും സർവേയുടെ പരിധിയിൽ ഉൾപ്പെടുന്നു.ഭൂമിക്കടിയിലെ പാറകളുടെ ഘടനയും ധാതുക്കളുടെ സാന്നിധ്യവും വിലയിരുത്താൻ വിമാനത്തിൽ ഘടിപ്പിച്ച പ്രത്യേക ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

## Article Content

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകൾക്കു പുറമെ കർണാടകയിലെ ദക്ഷിണ കന്നഡ, കുടക് തുടങ്ങിയ പ്രദേശങ്ങളും സർവേയുടെ പരിധിയിൽ ഉൾപ്പെടുന്നു.ഭൂമിക്കടിയിലെ പാറകളുടെ ഘടനയും ധാതുക്കളുടെ സാന്നിധ്യവും വിലയിരുത്താൻ വിമാനത്തിൽ ഘടിപ്പിച്ച പ്രത്യേക ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

ഭൂനിരപ്പിൽ നിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ വരെ ഉയരത്തിൽ മണിക്കൂറിൽ 200 കിലോമീറ്ററോളം വേഗത്തിലാണ് വിമാനങ്ങൾ പറക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെയാണ് സർവേയ്ക്കായി സമയം നിശ്ചയിച്ചിട്ടുള്ളത്.രാജ്യത്തെ വിവിധ മേഖലകളിൽ ധാതുനിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് സർവേ നടക്കുന്നത്.

ഒരു മേഖലയിൽ സർവേ പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ വിശകലനം ചെയ്ത് മാപ്പിംഗ് നടത്തുന്നതിനും കൂടുതൽ പഠനങ്ങൾ പൂർത്തിയാക്കുന്നതിനും ദീർഘകാലം വേണ്ടിവരും.വിമാനങ്ങളുടെ താഴ്ന്ന പറക്കൽ സമൂഹമാധ്യമങ്ങളിലും ചർച്ചയായ സാഹചര്യത്തിൽ, സർവേയുടെ ഉദ്ദേശ്യം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പൊതുജനങ്ങളുടെ ആശങ്കകൾ അകറ്റാൻ സഹായിക്കും.

കഴിഞ്ഞവർഷം ഡിസംബറിൽ നടപടികൾക്കായി വിമാനം കണ്ണൂരിലെത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം സർവേ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ വടക്കൻ കേരളത്തിലാണ് സർവേ നടക്കുന്നതെങ്കിലും തെക്കൻ കേരളത്തിലും സമാനമായ സർവേക്കായി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്തെ 21 ബ്ലോക്കുകളിൽ തീരുമാനിച്ച സർവേ 2017ലാണ് ആരംഭിച്ചത്. 7 ബ്ലോക്കുകളിൽ പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386866/low-flying-aircraft-mineral-survey-north-kerala-karnataka)