---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Youth Arrested With Ganja In Taliparamba Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386850/ganja-seized-taliparamba-youth-arrested"
published_at: "2026-10-13T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acddd16d72bd_1000921359.jpg"
keywords: ["Kannur News", "Taliparamba News", "Ganja Seized", "Drug Arrest Kannur", "Chirayakk"]
---

# തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിലായി.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിലായി.

തളിപ്പറമ്പ് പോലീസ് ഇന്നലെ സ്റ്റേഷൻ പരിധിയിൽ നടത്തിയ രാത്രികാല പരിശോധനയ്ക്കിടെ ചിറവക്ക് ബസ് വെയ്റ്റിംഗ് ഷെഡിന് സമീപമുള്ള റോഡരികിൽ വെച്ചാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.

കീഴാറ്റൂർ വടക്കിനിയിൽ ഹൗസിൽ അർജുൻ എം (32) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 85 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

എസ്.ഐ സിജിൽ വി യുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ ഇബ്രാഹിം സീരകത്ത്, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386850/ganja-seized-taliparamba-youth-arrested)