---
title: "പട്ടുവം മുറിയാത്തോട്ടിൽ പോഷൻ മാ പരിപാടി സംഘടിപ്പിച്ചു; പോഷകാഹാര പ്രദർശനവും കലാപരിപാടികളും അരങ്ങേറി"
english_title: "Poshan Ma Program Organized At Muriyathode Pattuvam Panchayat Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386823/poshan-ma-program-muriyathode-pattuvam-kannur"
published_at: "2026-10-13T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdbf5e8efa6_simple-card.jpg"
keywords: ["Kannur News", "Taliparamba News", "Pattuvam Panchayat", "Poshan Ma", "ICDS Kerala"]
---

# പട്ടുവം മുറിയാത്തോട്ടിൽ പോഷൻ മാ പരിപാടി സംഘടിപ്പിച്ചു; പോഷകാഹാര പ്രദർശനവും കലാപരിപാടികളും അരങ്ങേറി

> **Lead Summary:** **തളിപ്പറമ്പ്: **മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പോഷകാഹാര പ്രദർശനം, പോഷക ബോധവൽക്കരണ പരിപാടി, അങ്കണവാടി കുട്ടികളുടെയും വർക്കർ - ഹെൽപ്പർമാരുടെയും കലാപരിപാടികളും അരങ്ങേറി.

## Article Content

**തളിപ്പറമ്പ്: **മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പോഷകാഹാര പ്രദർശനം, പോഷക ബോധവൽക്കരണ പരിപാടി, അങ്കണവാടി കുട്ടികളുടെയും വർക്കർ - ഹെൽപ്പർമാരുടെയും കലാപരിപാടികളും അരങ്ങേറി.

പട്ടുവം ഗ്രാമ പഞ്ചായത്തിലെ പതിനേഴ് അങ്കണവാടികളും 'പോഷൻ മാ' പരിപാടിയിൽ പങ്കെടുത്തു.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ദിവാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. വിനിത അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ദാമോദരൻ, പി.പി. സുരേഷ്, പഞ്ചായത്ത് മെമ്പർമാരായ വി.വി. ദിനേശൻ, കെ.കെ. സൈഫുദ്ദീൻ, പി.എസ്. ശശികല, അനഘ രവീന്ദ്രൻ, ടി.സി. മാജിദ, വനിത ശിശു വികസന ഓഫീസർ കെ. നിർമ്മല എന്നിവർ പ്രസംഗിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജെ. അനുമോൾ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386823/poshan-ma-program-muriyathode-pattuvam-kannur)