---
title: "കണ്ണൂർ വനിതാ ജയിലിൽ നിന്നും MDMA പിടികൂടി; രണ്ട് തടവുകാർക്കെതിരെ കേസ്"
english_title: "MDMA Seized From Kannur Womens Jail Two Inmates Booked Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386801/mdma-seized-kannur-womens-jail-two-inmates-booked"
published_at: "2026-10-13T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acda249ee59e_1000920710.jpg"
keywords: ["Kannur News", "Kannur Womens Jail", "MDMA Seized", "Drug Case Kannur", "Kannur Town Police"]
---

# കണ്ണൂർ വനിതാ ജയിലിൽ നിന്നും MDMA പിടികൂടി; രണ്ട് തടവുകാർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **പള്ളിക്കുന്നിലെ കണ്ണൂർ വനിതാ ജയിലിലും മയക്കുമരുന്ന് പിടികൂടി. രണ്ട് വനിതാ തടവുകാരിൽ നിന്നാണ് MDMA പിടികൂടിയത്.

## Article Content

**കണ്ണൂർ: **പള്ളിക്കുന്നിലെ കണ്ണൂർ വനിതാ ജയിലിലും മയക്കുമരുന്ന് പിടികൂടി. രണ്ട് വനിതാ തടവുകാരിൽ നിന്നാണ് MDMA പിടികൂടിയത്.

വടകര കൊട്ടകടവ് സ്വദേശി റോഷ്നി സാവിയോ എന്ന സാബിറ, തലശ്ശേരി ചാലിൽ സ്വദേശി പി.കെ. റുബൈദ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

0.30 ഗ്രാം MDMA ആണ് തിങ്കളാഴ്ച വൈകിട്ട് തടവുകാരിൽ നിന്ന് പിടികൂടിയത്. വനിതാ ജയിൽ സൂപ്രണ്ട് ഇൻചാർജ് സ്മിത പറമ്പന്റെ നേതൃത്വത്തിൽ സെല്ലിൽ നടന്ന പരിശോധനയിലാണ് MDMA കണ്ടെത്തിയത്.

ഇവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386801/mdma-seized-kannur-womens-jail-two-inmates-booked)