---
title: "അംഗൻവാടിയിൽ മൂന്നര വയസുകാരിക്ക് മർദ്ദനം: ഹെൽപർക്കെതിരെ കേസ്"
english_title: "Anganwadi Helper Booked For Injuring Three Year Old Girl Pariyaram Police Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386682/anganwadi-helper-booked-injuring-child-pariyaram-pilathara"
published_at: "2026-10-12T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc7b0cdb94d_1000918618.jpg"
keywords: ["Kannur News", "Pariyaram News", "Pilathara News", "Crime News"]
---

# അംഗൻവാടിയിൽ മൂന്നര വയസുകാരിക്ക് മർദ്ദനം: ഹെൽപർക്കെതിരെ കേസ്

> **Lead Summary:** പരിയാരം: മൂന്നര വയസുകാരിയുടെ ചെവി പിടിച്ച് വലിച്ച് പരിക്കേൽപ്പിച്ച അംഗൻവാടി ഹെൽപ്പറുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.

## Article Content

പരിയാരം: മൂന്നര വയസുകാരിയുടെ ചെവി പിടിച്ച് വലിച്ച് പരിക്കേൽപ്പിച്ച അംഗൻവാടി ഹെൽപ്പറുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.

പിലാത്തറ കക്കോണി അംഗൻവാടി ഹെൽപ്പർ ഏഴിലോട്ടെ ടി. പ്രസീതയുടെ പേരിലാണ് കേസെടുത്തത്.

ഏപ്രിൽ 10-നാണ് സംഭവം. പിലാത്തറ പീരക്കാംതടത്തിലെ ആലിങ്കീൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.പി. റമീസിന്റെ മകൾ വാഫ റമീസിനാണ് പരിക്കേറ്റത്.

കുട്ടിയുടെ അമ്മ അബീഷ കെ. ഹരിഹരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386682/anganwadi-helper-booked-injuring-child-pariyaram-pilathara)