---
title: "ഹൂതി ആക്രമണം: സൗദിയിലെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടണം - OICC കണ്ണൂർ ജില്ലാ കൺവെൻഷൻ"
english_title: "Central Government Should Intervene To Solve Travel Crisis Of Expatriates In Saudi OICC Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386644/oicc-kannur-convention-demand-central-intervention-saudi-travel-crisis"
published_at: "2026-10-12T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc56bf13b63_1000917487.jpg"
keywords: ["Kannur News", "OICC News", "Saudi Arabia News", "Gulf News"]
---

# ഹൂതി ആക്രമണം: സൗദിയിലെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടണം - OICC കണ്ണൂർ ജില്ലാ കൺവെൻഷൻ

> **Lead Summary:** ദമാം: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് OICC കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

ദമാം: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് OICC കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

ഹൂതി ആക്രമണം സൗദി അറേബ്യയിൽ ശക്തമായ സാഹചര്യത്തിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് പ്രവാസികളുടെ യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. രോഗം കൊണ്ടും മറ്റും അടിയന്തര സാഹചര്യത്തിൽ നാട്ടിലേക്ക് പോകേണ്ട പലരും വലിയ പ്രയാസം അനുഭവിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

വലിയ തുക നൽകി മറ്റ് രാജ്യങ്ങൾ വഴി ദീർഘമായ യാത്ര നടത്തിയാണ് ഇപ്പോൾ പലരും ഇന്ത്യയിലേക്ക് പോകുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തി പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ദമാം അൽക്കോബാറിൽ ചേർന്ന കൺവെൻഷൻ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

20 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന OICC ദമാം റീജിയണൽ കമ്മിറ്റി സെക്രട്ടറി കെ.പി. മനോജിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.

OICC ദമാം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ നാണിയൂർ നമ്പർ അധ്യക്ഷത വഹിച്ചു. ഇ.കെ. സലീം ഉപഹാര സമർപ്പണം നടത്തി. സക്കീർ പറമ്പിൽ, സുബൈർ പാറക്കൽ, ജയൻ നടാൻ, സുരേന്ദ്രൻ പയ്യന്നൂർ, സിദ്ദിഖ് കാഞ്ഞിലേരി, ഷിബു ശ്രീധർ, കെ.പി. മനോജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386644/oicc-kannur-convention-demand-central-intervention-saudi-travel-crisis)