---
title: "60 വയസ്സ് തികഞ്ഞ എല്ലാ വയോജനങ്ങൾക്കും KSRTC യിൽ സൗജന്യ യാത്ര വേണം: സീനിയർ സിറ്റിസൺ കോൺഗ്രസ്"
english_title: "Senior Citizen Congress Demands Free KSRTC Travel Pariyaram Meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386600/senior-citizen-congress-free-ksrtc-travel-demand-pariyaram"
published_at: "2026-10-11T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbb1ccaf3db_1000917451.jpg"
keywords: ["Kannur News", "Pariyaram News", "Congress News"]
---

# 60 വയസ്സ് തികഞ്ഞ എല്ലാ വയോജനങ്ങൾക്കും KSRTC യിൽ സൗജന്യ യാത്ര വേണം: സീനിയർ സിറ്റിസൺ കോൺഗ്രസ്

> **Lead Summary:** പരിയാരം: അറുപത് വയസ്സ് തികഞ്ഞ എല്ലാ വയോജനങ്ങൾക്കും കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ കോൺഗ്രസ് പരിയാരം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

പരിയാരം: അറുപത് വയസ്സ് തികഞ്ഞ എല്ലാ വയോജനങ്ങൾക്കും കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ കോൺഗ്രസ് പരിയാരം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം ബ്ലോക്ക് പ്രസിഡന്റ് എം.എൻ. പൂമംഗലം അധ്യക്ഷത വഹിച്ചു.

കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ, ഐ.വി. കുഞ്ഞിരാമൻ, വി. ജാനകി, വി.വി.സി. ബാലൻ, എ.ടി. പ്രഭാകരൻ, പി.വി. ഗോപാലൻ, ടി.പി. ഉണ്ണികൃഷ്ണൻ, ഗോപിനാഥ് മണിയൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി വി.വി. രാജൻ പ്രസിഡന്റ്, ടി.പി. ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറി, എ.ടി. പ്രഭാകരൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386600/senior-citizen-congress-free-ksrtc-travel-demand-pariyaram)