---
title: "ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടുകപ്പാറയിൽ പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "CITU Farmers Protest Chattukappara Demanding CEC Gyanesh Kumar Resignation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386536/citu-farmers-protest-chattukappara-gyanesh-kumar-resignation-demand"
published_at: "2026-10-11T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb110b6494a_1000916250.jpg"
keywords: ["Kannur News", "CITU Protest", "Gyanesh Kumar"]
---

# ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടുകപ്പാറയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **ഇന്ത്യൻ ജനാധിപത്യം അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് CITU, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ മയ്യിൽ ഏരിയ കമ്മിറ്റി സംയുക്തമായി പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**ചട്ടുകപ്പാറ: **ഇന്ത്യൻ ജനാധിപത്യം അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് CITU, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ മയ്യിൽ ഏരിയ കമ്മിറ്റി സംയുക്തമായി പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ചട്ടുകപ്പാറയിൽ നിന്ന് ചെറുവത്തലമൊട്ടയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം CITU ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. കെ. നാണു അധ്യക്ഷത വഹിച്ചു.

പി. ദിവാകരൻ, കണിയത്ത് മുകുന്ദൻ, എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386536/citu-farmers-protest-chattukappara-gyanesh-kumar-resignation-demand)