---
title: "ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസ്"
english_title: "Taliparamba Domestic Violence Case Husband Booked For Assaulting Wife"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386534/taliparamba-husband-booked-assaulting-wife-kuttikol"
published_at: "2026-10-11T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb105a5cce8_1000916373.jpg"
keywords: ["Taliparamba News", "Domestic Violence Kerala", "Taliparamba Police Case"]
---

# ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കുറ്റിക്കോൽ പാറാട്ടെ കുന്നൂൽ വീട്ടിൽ സുമേഷ് (34) എന്നയാളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പട്ടുവം കച്ചേരിയിലെ പുതിയ പുരയിൽ ദിൽഷ രവീന്ദ്രൻ (27) നൽകിയ പരാതിയിലാണ് നടപടി.

ഒക്ടോബർ 8-ന് രാത്രി 10.30-ന് ഭർത്താവിന്റെ പാറാട്ടെ വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുമേഷ് ദിൽഷയെ കൈകൊണ്ട് മുഖത്തും തലക്കും അടിക്കുകയും കഴുത്തിന് പിടിച്ച് അമർത്തി തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386534/taliparamba-husband-booked-assaulting-wife-kuttikol)