---
title: "തളിപ്പറമ്പിൽ മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർക്കെതിരെ കേസ്"
english_title: "Taliparamba Drunk Auto Driver Case Police Seized Vehicle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386532/taliparamba-drunk-auto-driver-case-chirawakku"
published_at: "2026-10-11T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb0db670ffe_1000916363.jpg"
keywords: ["Taliparamba News", "Kerala Police", "Drunk Driving Case"]
---

# തളിപ്പറമ്പിൽ മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.

പരിയാരം ചുടലയിലെ കണ്ണോത്ത് വീട്ടിൽ കെ.വി. വൈശാഖ് (28) എന്നയാളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

തളിപ്പറമ്പ് ചിറവക്കിൽ പോലീസ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് ഗ്രേഡ് എസ്.ഐ വി.വി. ഗോപിനാഥനാണ് വാഹന പരിശോധനക്കിടെ ഇയാളെ പിടികൂടിയത്.

അപകടകരമായ വിധത്തിൽ ഓടിച്ചുവന്ന KL08-B-4447 നമ്പർ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവർ മദ്യപിച്ചതായി മനസ്സിലായത്. പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386532/taliparamba-drunk-auto-driver-case-chirawakku)