---
title: "പിതൃസംഗമ സന്ധ്യയുമായി ഗവ. യു.പി. സ്കൂൾ കടമ്പേരി: പുതിയ മാതൃക സൃഷ്ടിച്ച് വിദ്യാലയം"
english_title: "Govt UP School Kadamberi Pithrusangama Sandhya Parenting Program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386523/govt-up-kadamberi-pithrusangama-sandhya-program"
published_at: "2026-10-11T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb03e084c6b_1000915923.jpg"
keywords: ["Kadamberi News", "Govt UP School Kadamberi", "Parenting Kerala"]
---

# പിതൃസംഗമ സന്ധ്യയുമായി ഗവ. യു.പി. സ്കൂൾ കടമ്പേരി: പുതിയ മാതൃക സൃഷ്ടിച്ച് വിദ്യാലയം

> **Lead Summary:** ഗവ. യു.പി. കടമ്പേരി പുതിയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. സാധാരണ സ്കൂളുകളിലെ പിടിഎ ജനറൽ ബോഡിയിൽ പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ പി.ടി.എ, എസ്.എസ്.ജി, വിദ്യാലയ വികസന സമിതി, എസ്.എം.സി, അധ്യാപകർ, മദർ പി.ടി.എ എന്നിവരുടെ കൂട്ടായ തീരുമാനപ്രകാരം അച്ഛന്മാർക്ക് വേണ്ടി രാത്രി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. അങ്ങനെയാണ് പിതൃസംഗമ സന്ധ്യ സംഘടിപ്പിച്ചത്.

## Article Content

ഗവ. യു.പി. കടമ്പേരി പുതിയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. സാധാരണ സ്കൂളുകളിലെ പിടിഎ ജനറൽ ബോഡിയിൽ പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ പി.ടി.എ, എസ്.എസ്.ജി, വിദ്യാലയ വികസന സമിതി, എസ്.എം.സി, അധ്യാപകർ, മദർ പി.ടി.എ എന്നിവരുടെ കൂട്ടായ തീരുമാനപ്രകാരം അച്ഛന്മാർക്ക് വേണ്ടി രാത്രി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. അങ്ങനെയാണ് പിതൃസംഗമ സന്ധ്യ സംഘടിപ്പിച്ചത്.

ഇതൊരു ചരിത്ര സംഭവമാണ്. 80 പുരുഷ രക്ഷിതാക്കൾ പരിപാടിയിൽ ആദ്യന്തം പങ്കെടുത്തു. ഇതിനായി പ്രത്യേക കത്ത്, പോസ്റ്റർ, ഗൃഹസന്ദർശനം എന്നിവയിലൂടെ നല്ല മുന്നൊരുക്കം നടത്തിയിരുന്നു.

പി.ടി.എ പ്രസിഡന്റ് വി.വി. രമേശന്റെ അധ്യക്ഷതയിൽ കടമ്പേരി വാർഡ് കൗൺസിലറും നാടക പ്രവർത്തകനുമായ കടമ്പേരി രവി പിതൃസംഗമ സന്ധ്യയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലഹരിക്കെതിരെ ഏകപാത്രാഭിനയം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.

മികച്ച പാരന്റിംഗ് എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ ചൈൽഡ് വെൽഫെയർ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും യുറീക്കയുടെ സംസ്ഥാന അസോസിയേറ്റ് എഡിറ്ററുമായ ഡോ. രമേശൻ കടൂർ ക്ലാസെടുത്തു.

രക്ഷിതാക്കളായ കെ.കെ. ചന്ദ്രശേഖരൻ, കെ. സോമൻ, മധുസൂദനൻ പി.വി., സി. ജുനൈദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഇ.വി. ഭാസ്കരൻ, ലക്ഷ്മണൻ വി.വി. എന്നിവർ ആശംസകൾ നേർന്നു. അധ്യാപകനായ ജിതിൻ ലാൽ രസകരമായ രണ്ട് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു. സലീം മാസ്റ്റർ വാഹന സംബന്ധമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. എം.വി. രാമകൃഷ്ണൻ മാസ്റ്ററും കെ. സന്തോഷ് മാസ്റ്ററും കവിതകൾ അവതരിപ്പിച്ചു. വാഹന ഡ്രൈവറും രക്ഷിതാവുമായ സുരേഷിന്റെ ഗാനം ഏവരെയും കോരിത്തരിപ്പിച്ചു.

ഹെഡ്മാസ്റ്റർ എം.വി. നാരായണൻ സ്വാഗതവും എസ്.എസ്.ജി ചെയർമാൻ കെ.വി. വിനോദ് നന്ദിയും പറഞ്ഞു.

ഇതിനെ തുടർന്ന് ആഴത്തിലുള്ള വായന, രക്ഷാകർതൃ കലോത്സവം, രക്ഷാകർതൃ ശില്പശാലകൾ, കൃഷി വിപുലീകരണം, പാട്ട് കൂട്ടം, അഭിനയക്കൂട്ടം, ഡാൻസ് കൂട്ടം, കോൽക്കളി, മികവ് അവതരണം, പുസ്തക പ്രകാശനം, ഇൻലൻഡ് മാസിക, സഞ്ചരിക്കുന്ന കയ്യെഴുത്തു മാസിക, സഹവാസ ക്യാമ്പ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386523/govt-up-kadamberi-pithrusangama-sandhya-program)