---
title: "അഞ്ചാംപീടിക–കുഞ്ഞരയാൽ റോഡിൽ തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ യാത്രക്കാർ"
english_title: "Stray Dog Menace on Anjamppeedika-Kunjarayal Road Raises Safety Concerns"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386483/anjamppeedika-kunjarayal-road-stray-dog-menace"
published_at: "2026-10-10T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca5c2b8ed14_simple-card.jpg"
keywords: ["Anjamppeedika", "Kunjarayal Road", "Taliparamba News", "Anthoor Municipality", "Stray Dog Menace", "Stray Dogs Kerala", "Kannur News", "Kerala Local News", "Road Safety", "Pedestrian Safety", "Two Wheeler Safety", "Street Dog Problem"]
---

# അഞ്ചാംപീടിക–കുഞ്ഞരയാൽ റോഡിൽ തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ യാത്രക്കാർ

> **Lead Summary:** തളിപ്പറമ്പ്: അഞ്ചാംപീടിക–കുഞ്ഞരയാൽ റോഡിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ഭീതിയിൽ. ഏഴോളം തെരുവുനായകൾ സ്ഥിരമായി റോഡിന്റെ വശങ്ങളിലും നടുറോഡിലും തമ്പടിക്കുന്നതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്.

## Article Content

തളിപ്പറമ്പ്: അഞ്ചാംപീടിക–കുഞ്ഞരയാൽ റോഡിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ഭീതിയിൽ. ഏഴോളം തെരുവുനായകൾ സ്ഥിരമായി റോഡിന്റെ വശങ്ങളിലും നടുറോഡിലും തമ്പടിക്കുന്നതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്.

രാത്രികാലങ്ങളിലും മറ്റും റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് നായകളെ ഭയന്ന് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരുചക്രവാഹന യാത്രികരുടെ മുന്നിലേക്ക് നായകൾ പെട്ടെന്ന് എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആന്തൂർ നഗരസഭ ആവശ്യമായ നടപടികൾ സ്വീകരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386483/anjamppeedika-kunjarayal-road-stray-dog-menace)