---
title: "5 ലിറ്റര്‍ വാറ്റുചാരായവുമായി യുവാവ് അറസ്റ്റില്‍"
english_title: "vash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38644/vash"
published_at: "2022-04-21T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626139d8328c7_vash.jpg"
keywords: []
---

# 5 ലിറ്റര്‍ വാറ്റുചാരായവുമായി യുവാവ് അറസ്റ്റില്‍

> **Lead Summary:** ആലക്കോട് :വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന അഞ്ച് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ.

## Article Content

ആലക്കോട് :വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന അഞ്ച് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ.

ആലക്കോട് അരങ്ങം നരിയംപാറയിലെ പി.ബി.ബിജു (37) വിനെയാണ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്.ഷെഫീഖും സംഘവും അറസ്റ്റു ചെയ്തത്.

അരങ്ങം, പെരുനിലം, കൊട്ടയാട് കവല, നരിയംപാറ,ആലക്കോട് ടൗൺ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നരിയംപാറയിൽ വെച്ചാണ് അഞ്ച്ലിറ്റർ വാറ്റു ചാരായവുമായി പ്രതി യുടെ വീടിന് സമീപത്തുള്ള കമ്മ്യൂണിറ്റി ഹാളിന് മുൻവശം വെച്ച് എക്സൈസ് പിടിയിലായത്.

റെയ്ഡിൽപ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, ടി.കെ.തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സുരേന്ദ്രൻ ,വി ധനേഷ് ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38644/vash)