---
title: "തളിപ്പറമ്പ് മുയ്യം പള്ളി വയലിൽ വീട്ടിൽ തീപിടുത്തം; കുക്കിംഗ് റേഞ്ചും വാഷിംഗ് മെഷീനും കത്തി നശിച്ചു"
english_title: "Fire At House In Taliparamba Muyyam Palli Vayal Fire Force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386298/fire-house-taliparamba-muyyam-cooking-range-washing-machine-burnt"
published_at: "2026-10-09T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8c659a45a7_simple-card-Recovered-Recovered.jpg"
keywords: ["Taliparamba News", "Fire Accident", "Kannur Fire Force"]
---

# തളിപ്പറമ്പ് മുയ്യം പള്ളി വയലിൽ വീട്ടിൽ തീപിടുത്തം; കുക്കിംഗ് റേഞ്ചും വാഷിംഗ് മെഷീനും കത്തി നശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **മുയ്യം പള്ളി വയൽ സ്വദേശി ശ്രീകുമാറിന്റെ വീട്ടിലുണ്ടായ തീപിടുത്തം അഗ്നിശമന സേന അണച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.വീട്ടിലെ കുക്കിംഗ് റേഞ്ചും വാഷിംഗ് മെഷീനും കത്തി നശിച്ചു.

## Article Content

**തളിപ്പറമ്പ്: **മുയ്യം പള്ളി വയൽ സ്വദേശി ശ്രീകുമാറിന്റെ വീട്ടിലുണ്ടായ തീപിടുത്തം അഗ്നിശമന സേന അണച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.വീട്ടിലെ കുക്കിംഗ് റേഞ്ചും വാഷിംഗ് മെഷീനും കത്തി നശിച്ചു.

തീ പടരുന്നത് കണ്ട് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്.തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ നിധീഷിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ ടി.ആർ. അജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലിഗേഷ്, അനൂപ്, വിപിൻ, അഭിനന്ദ്, ഹോം ഗാർഡുമാരായ നാരായണൻ, ഉജ്വൽ മാത്യു എന്നിവർ ചേർന്നാണ് തീ അണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386298/fire-house-taliparamba-muyyam-cooking-range-washing-machine-burnt)