---
title: "ഡൽഹിയിൽ നാളെ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ സിപിഐഎം പങ്കെടുക്കും"
english_title: "CPM to Join CJP Protest Demanding CEC Gyanesh Kumar Resignation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386295/cpm-to-join-cjp-protest-delhi-demanding-cec-resignation"
published_at: "2026-10-09T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8c0a8c4d53_1000529742.jpg"
keywords: ["Delhi Protest", "CJP Jantar Mantar", "CEC Gyanesh Kumar", "CPM Delhi"]
---

# ഡൽഹിയിൽ നാളെ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ സിപിഐഎം പങ്കെടുക്കും

> **Lead Summary:** ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ സിപിഐഎം പങ്കെടുക്കുമെന്ന് റിപ്പോർട്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

## Article Content

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ സിപിഐഎം പങ്കെടുക്കുമെന്ന് റിപ്പോർട്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

എല്ലാവരോടും ഡൽഹിയിൽ എത്താൻ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ നിർദേശം നൽകിയതായാണ് വിവരം. അതേസമയം സിജെപിയുടെ ജന്തർമന്തർ 2.0 സമരത്തെ തടയാൻ ഡൽഹി പോലീസ് കർശന നിയന്ത്രണങ്ങളിലേക്ക് കടന്നു. ഡൽഹിയിൽ 221 കമ്പനി കേന്ദ്ര സേനകളെ വിന്യസിച്ചതായാണ് പോലീസ് പറയുന്നത്.

സമരത്തെ നേരിടാൻ 10 താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കുക, ഡൽഹിയിലും അതിർത്തികളിലും കർശന പരിശോധന നടത്തുക തുടങ്ങിയ നടപടികളിലേക്ക് പോലീസ് കടന്നതായാണ് റിപ്പോർട്ട്. സെൻട്രൽ ഡൽഹിയിലേക്കുള്ള ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാത്രി 9 മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും.

നാളെ ഡൽഹി സ്റ്റേഷനുകളിൽ എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്കൽ, എക്സ്പ്രസ് ട്രെയിനുകൾ പലതും റദ്ദാക്കിയേക്കുമെന്നാണ് വിവരം. ഇടത് വിദ്യാർത്ഥി യുവജന സംഘടനകളുടെ പല നേതാക്കളെയും പോലീസ് വീട്ടുതടങ്കലിൽ ആക്കിയതായും ആരോപണമുണ്ട്. ഡൽഹി പോലീസിന്റെ നടപടിയെ വിമർശിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും രംഗത്തെത്തി. പോലീസ് എത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് സംഘടനകൾ അറിയിച്ചു. ഇത് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള യുദ്ധമാണെന്നും നേതാക്കൾ പ്രതികരിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.

*English Summary:* 

CPM will join the CJP protest in Delhi tomorrow demanding the resignation of Chief Election Commissioner Gyanesh Kumar, with central committee members expected to participate. Delhi Police has imposed strict restrictions to prevent the Jantar Mantar 2.0 protest, deploying 221 companies of central forces, setting up 10 temporary detention centers, and closing entry and exit gates of 57 metro stations.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386295/cpm-to-join-cjp-protest-delhi-demanding-cec-resignation)