---
title: "സീബ്രാ ലൈനിൽ കാൽനടയാത്രക്കാർക്ക് വഴിയൊരുക്കണം; നിയമലംഘനത്തിനെതിരെ കർശന നടപടിയുമായി തളിപ്പറമ്പ് പോലീസ്"
english_title: "Taliparamba Police Strict Action Against Drivers Not Stopping at Zebra Crossing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386141/taliparamba-police-strict-action-zebra-crossing-violation"
published_at: "2026-10-08T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac78aaab7b2b_IMG-20191107-WA0079.jpg"
keywords: ["Taliparamba Police", "Zebra Line Rules", "Traffic Fine"]
---

# സീബ്രാ ലൈനിൽ കാൽനടയാത്രക്കാർക്ക് വഴിയൊരുക്കണം; നിയമലംഘനത്തിനെതിരെ കർശന നടപടിയുമായി തളിപ്പറമ്പ് പോലീസ്

> **Lead Summary:** **തളിപ്പറമ്പ്: **സീബ്രാ ലൈനിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താതെ മുന്നോട്ടുപോകുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി തളിപ്പറമ്പ് പോലീസ്. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ സീബ്രാ ലൈനിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്.

## Article Content

**തളിപ്പറമ്പ്: **സീബ്രാ ലൈനിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താതെ മുന്നോട്ടുപോകുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി തളിപ്പറമ്പ് പോലീസ്. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ സീബ്രാ ലൈനിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്.

സീബ്രാ ലൈനിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങൾ നിർത്തി അവർക്ക് സുരക്ഷിതമായി കടന്നുപോകാൻ അവസരം നൽകണമെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യം അവഗണിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുന്ന നടപടി വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് തളിപ്പറമ്പ് പോലീസ് വ്യക്തമാക്കി.

നഗരത്തിലെ തിരക്കേറിയ റോഡുകളിൽ കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സീബ്രാ ലൈൻ കാൽനടയാത്രക്കാർക്കുള്ള സുരക്ഷിത പാതയാണ്; അവിടെ വാഹനം നിർത്താതെ കടന്നുപോകുന്നത് അപകടത്തിന് വഴിയൊരുക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386141/taliparamba-police-strict-action-zebra-crossing-violation)