---
title: "ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം ഒക്ടോബർ 9ന്"
english_title: "OICC Dammam Kannur District Committee Farewell Meeting on October 9"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386104/oicc-dammam-kannur-district-committee-farewell-meeting-october-9"
published_at: "2026-10-08T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac766419beb5_1000910428.jpg"
keywords: ["OICC Dammam", "Kannur District Committee", "OICC Farewell Meet"]
---

# ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം ഒക്ടോബർ 9ന്

> **Lead Summary:** ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജിയണൽ കമ്മിറ്റി, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കുന്നു.

## Article Content

ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജിയണൽ കമ്മിറ്റി, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കുന്നു.

ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദമ്മാം അപ്സര ഹോട്ടലിൽ വെച്ചാണ് പരിപാടി നടക്കുക.

ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ മുഴുവൻ അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ റണിയൂർനമ്പം, ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386104/oicc-dammam-kannur-district-committee-farewell-meeting-october-9)