---
title: "കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികളുടെ പ്രതിഷേധം; കാർഡിയോളജി ഒപി ടിക്കറ്റ് നൽകുന്നില്ലെന്ന് പരാതി"
english_title: "Kannur District Hospital Cardiology OP Ticket Protest Patients"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/386065/kannur-district-hospital-cardiology-op-ticket-protest"
published_at: "2026-10-08T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7361f5eefc_IMG-20191107-WA0074.jpeg"
keywords: ["Kannur District Hospital", "Cardiology OP", "Kannur Hospital Protest"]
---

# കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികളുടെ പ്രതിഷേധം; കാർഡിയോളജി ഒപി ടിക്കറ്റ് നൽകുന്നില്ലെന്ന് പരാതി

> **Lead Summary:** **കണ്ണൂർ: **ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയ രോഗികൾ പ്രതിഷേധിച്ചു. ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ നൂറുകണക്കിന് ആളുകളാണ് ഒപി ടിക്കറ്റ് ലഭിക്കാതെ ദുരിതത്തിലായത്. മണിക്കൂറുകളോളം ക്യൂ നിന്ന രോഗികളോടും ബന്ധുക്കളോടും കൂടുതൽ ആളുകൾക്ക് ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

## Article Content

**കണ്ണൂർ: **ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയ രോഗികൾ പ്രതിഷേധിച്ചു. ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ നൂറുകണക്കിന് ആളുകളാണ് ഒപി ടിക്കറ്റ് ലഭിക്കാതെ ദുരിതത്തിലായത്. മണിക്കൂറുകളോളം ക്യൂ നിന്ന രോഗികളോടും ബന്ധുക്കളോടും കൂടുതൽ ആളുകൾക്ക് ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

വെറും നൂറ് ഒപി ടിക്കറ്റുകൾ മാത്രമാണ് നേരിട്ട് നൽകിയതെന്നും ബാക്കി ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്കായി മാറ്റിവെച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ അതിരാവിലെ മുതൽ ക്യൂവിൽ നിന്ന വയസ്സായവർക്കും ദൂരസ്ഥലങ്ങളിൽ നിന്നും എത്തിയ രോഗികൾക്കും ഇത് വലിയ തിരിച്ചടിയായി.

ടിക്കറ്റ് ലഭിക്കാതെ വന്നതോടെ രോഗികളും ബന്ധുക്കളും ആശുപത്രി കാഷ്വാലിറ്റി ഭാഗത്തും കൗണ്ടറുകൾക്ക് മുന്നിലും സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

ഓൺലൈൻ ബുക്കിംഗിനെക്കുറിച്ച് സാധാരണക്കാരായ രോഗികൾക്ക് കൃത്യമായ വിവരമില്ലായിരുന്നു.

നേരിട്ട് കൗണ്ടറിലെത്തുന്നവർക്ക് മുൻഗണന നൽകണമെന്നും ഒപി ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ കൃത്യമായ സേവനം ഉറപ്പാക്കണമെന്നും ഡോക്ടർമാരുടെ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അധികൃതർ ഇടപെടണമെന്നുമാണ് രോഗികളുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/386065/kannur-district-hospital-cardiology-op-ticket-protest)