---
title: "അപകടക്കെണിയൊരുക്കി തളിപ്പറമ്പ് ദേശിയ പാതയിലെ നടപ്പാത"
english_title: "Walkway on the Taliparamba National Highway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38605/walkway-on-the-taliparamba-national-highway"
published_at: "2022-04-21T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626110adc020c_Untitled-2 web.jpg"
keywords: []
---

# അപകടക്കെണിയൊരുക്കി തളിപ്പറമ്പ് ദേശിയ പാതയിലെ നടപ്പാത

> **Lead Summary:** **തളിപ്പറമ്പ്: **അപകടക്കെണിയൊരുക്കി തളിപ്പറമ്പ് ദേശിയ പാതയിലെ നടപ്പാത. ദിവസേന നൂറുക്കണക്കിന് ആളുകൾ കടന്നു പോകുന്ന ടൗൺ സ്ക്വയറിന് സമീപത്തെ നടപ്പാതയിൽ ആണ് അപകടക്കുഴി ഉള്ളത്.

## Article Content

**തളിപ്പറമ്പ്: **അപകടക്കെണിയൊരുക്കി തളിപ്പറമ്പ് ദേശിയ പാതയിലെ നടപ്പാത. ദിവസേന നൂറുക്കണക്കിന് ആളുകൾ കടന്നു പോകുന്ന ടൗൺ സ്ക്വയറിന് സമീപത്തെ നടപ്പാതയിൽ ആണ് അപകടക്കുഴി ഉള്ളത്.

ടൗൺ സ്ക്വയറിൻ്റെ ഇരുഭാഗത്തുമുള്ള നടപ്പാതകൾ കെ.എസ്.ഇ.ബി ഓഫിസിന് എതിർ വശത്തെ ട്രാൻസ്ഫോർമറിന് മുന്നിൽ അവസാനിക്കുന്ന ഭാഗത്തെ കുഴി ഇരുവശത്തു നിന്നും നടന്നു വരുന്നവരെ കെണിയിലാക്കുന്ന വിധത്തിലാണ് ഉള്ളത്. മാസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട കുഴിയിൽ ആളുകൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

ഒരു കാൽനടയാത്രക്കാരി മാസങ്ങൾക്ക് മുമ്പ് ഇവിടെ അപകടത്തിൽപ്പെടുകയും അവരുടെ മൊബൈൽ ഫോൺ ഓവുചാലിലേക്ക് വീഴുകയും ചെയ്തിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ ഏറെ നേരം ത്യാഗപൂർണ്ണമായി പരിശ്രമിച്ചാണ് ഓവ്ചാലിൽ നിന്ന് ഫോൺ എടുത്തു നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38605/walkway-on-the-taliparamba-national-highway)