---
title: "ചുഴലിയിൽ ഒമ്പതാം ക്ലാസുകാരൻ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "A ninth student  hanging in the bedroom"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38603/a-ninth-student-hanging-in-the-bedroom"
published_at: "2022-04-21T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62610e3d36797_vac.jpg"
keywords: []
---

# ചുഴലിയിൽ ഒമ്പതാം ക്ലാസുകാരൻ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം: **സ്കൂൾവിദ്യാർത്ഥിയായ 14കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി ചാൽ വയലിലെ പ്രവാസി ചെമ്രോട്ട് വീട്ടിൽ ഷിബു – ധന്യ ദമ്പതികളുടെ മകൻ ആദി ഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ശ്രീകണ്ഠാപുരം: **സ്കൂൾവിദ്യാർത്ഥിയായ 14കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി ചാൽ വയലിലെ പ്രവാസി ചെമ്രോട്ട് വീട്ടിൽ ഷിബു – ധന്യ ദമ്പതികളുടെ മകൻ ആദി ഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ 5.30 മണിയോടെ സംഭവം കണ്ടത്. കുട്ടിയുടെ പിതാവ് ഷിബുവിദേശത്ത് ഖത്തറിലാണ് ജോലി ചെയ്യുന്നത്. അമ്മ ധന്യയും ആദിഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.അനുജർ അഭിഷേദ് അമ്മയായധന്യയുടെ സഹോദരൻ്റെ കൂവേരിയിലെ വീട്ടിലുമായിരുന്നു

. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ആദിഷ് ഉറങ്ങാൻ കിടന്നതായിരുന്നു. ചുഴലി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. വിവരമറിഞ്ഞ് പിതാവ് ഷിബു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38603/a-ninth-student-hanging-in-the-bedroom)