---
title: "തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ; ലോഗോ പ്രകാശനം ചെയ്തു"
english_title: "Thaliparamba South Sub District School Kalolsavam Logo Release Morazha GHSS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385986/thaliparamba-south-kalolsavam-logo-release-morazha-school-november"
published_at: "2026-10-07T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac66c603ae5d_1000908709.jpg"
keywords: ["Thaliparamba South Kalolsavam", "Morazha School", "School Arts Festival"]
---

# തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** മോറാഴ: നവംബർ 10 മുതൽ 13 വരെ മോറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

## Article Content

മോറാഴ: നവംബർ 10 മുതൽ 13 വരെ മോറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

സിനിമാ സംവിധായകൻ ഷെറി ഗോവിന്ദനാണ് ലോഗോ പ്രകാശനം ചെയ്തത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ പാച്ചേനി വിനോദ് അധ്യക്ഷനായി.

ചെയർപേഴ്സൺ വി. സതീദേവി, എ.ഇ.ഒ രവീന്ദ്രൻ കെ.കെ, കൗൺസിലർമാരായ രജിത കെ, ധന്യ ടി.വി, ഷമീറ കെ.പി, സി.എൻ മോഹനൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ചേതന ജയദേവ് സ്വാഗതവും ഹെഡ്മിസ്ട്രസ് സരിത എ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385986/thaliparamba-south-kalolsavam-logo-release-morazha-school-november)