---
title: "ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്; എസി ഉണ്ടെങ്കിലും 1000 സിസിക്ക് താഴെ വാഹനമുണ്ടെങ്കിലും പെൻഷൻ മുടങ്ങില്ല"
english_title: "Kerala Social Welfare Pension Criteria Relaxed AC Small Vehicle No Longer Bar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385962/kerala-welfare-pension-criteria-relaxed-ac-vehicle-exemption"
published_at: "2026-10-07T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6369b0dc03_IMG-20191107-WA0081.jpg"
keywords: ["Kerala Welfare Pension", "Social Security Pension", "Kerala Government Order"]
---

# ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്; എസി ഉണ്ടെങ്കിലും 1000 സിസിക്ക് താഴെ വാഹനമുണ്ടെങ്കിലും പെൻഷൻ മുടങ്ങില്ല

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ലഭിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവായി. വീടുകളിൽ എയർ കണ്ടീഷണർ (എ.സി) ഉള്ളതിനാലും 1000 സി.സി.യിൽ താഴെയുള്ള ചെറുവാഹനങ്ങൾ ഉള്ളതിനാലും ഇനി മുതൽ ക്ഷേമപെൻഷൻ നിഷേധിക്കപ്പെടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്കും വയോജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ലഭിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവായി. വീടുകളിൽ എയർ കണ്ടീഷണർ (എ.സി) ഉള്ളതിനാലും 1000 സി.സി.യിൽ താഴെയുള്ള ചെറുവാഹനങ്ങൾ ഉള്ളതിനാലും ഇനി മുതൽ ക്ഷേമപെൻഷൻ നിഷേധിക്കപ്പെടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്കും വയോജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.

രോഗികൾ കഴിയുന്ന വീടുകളിൽ എ.സി. സ്ഥാപിക്കേണ്ടി വരുന്നതും, യാത്രാവശ്യങ്ങൾക്കായി ചെറിയ കാറുകൾ ഉപയോഗിക്കുന്നതും ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവെക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിഷയം നിയമസഭയിൽ ടി.പി. അഷ്റഫ് അലി എം.എൽ.എ. സബ്മിഷനിലൂടെ ഉന്നയിച്ചപ്പോൾ, പെൻഷൻ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.

പഴയ മാനദണ്ഡങ്ങൾ കാരണം പെൻഷൻ പുറത്തായ അർഹരായ നിരവധി കുടുംബങ്ങൾക്ക് പുതിയ ഉത്തരവിലൂടെ ക്ഷേമപെൻഷൻ പുനഃസ്ഥാപിച്ചു കിട്ടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385962/kerala-welfare-pension-criteria-relaxed-ac-vehicle-exemption)