---
title: "കാറിൽ ചാരായവും വിദേശമദ്യവും കടത്ത്; ആലക്കോട് പാലത്തിന് സമീപം വെച്ച് യുവാവ് പിടിയിലായി"
english_title: "Liquor Seized Car Alakode Bridge One Arrested Excise Raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385957/alakode-liquor-seizure-car-arrest-excise-raid"
published_at: "2026-10-07T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac63353515f0_simple-card.jpg"
keywords: ["Alakode News", "Excise Raid", "Liquor Seizure"]
---

# കാറിൽ ചാരായവും വിദേശമദ്യവും കടത്ത്; ആലക്കോട് പാലത്തിന് സമീപം വെച്ച് യുവാവ് പിടിയിലായി

> **Lead Summary:** ആലക്കോട്: ടൗൺ ഭാഗങ്ങളിൽ ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ് സി.എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആലക്കോട് പാലത്തിന് സമീപം വെച്ച് മദ്യം കടത്തിയ ഒരാൾ അറസ്റ്റിൽ.

## Article Content

ആലക്കോട്: ടൗൺ ഭാഗങ്ങളിൽ ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ് സി.എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആലക്കോട് പാലത്തിന് സമീപം വെച്ച് മദ്യം കടത്തിയ ഒരാൾ അറസ്റ്റിൽ.

2 ലിറ്റർ ചാരായവും 3.500 ലിറ്റർ വിദേശമദ്യവും കൈവശം വെച്ച് KL 60 G 5971 നമ്പർ ആൾട്ടോ 800 കാറിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിനാണ് അറസ്റ്റ്. കാസർഗോഡ് ജില്ലയിൽ ചിറ്റാരിക്കാൽ അംശം കടുമേനി ദേശം പട്ടയങ്ങാനം താമസം കണ്ടത്തിൽകര വീട്ടിൽ കെ.ജെ മത്തായിയുടെ മകൻ ജോസഫ് മാത്യു (45) എന്നയാളെയാണ് നിയമാനുസൃതം അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ AEI Gr മാരായ പി.ആർ സജീവ്, ടി.ആർ രാജേഷ്, പ്രിവന്റീവ് ഓഫീസർ Gr സി.കെ ഷിബു, CEO ജിതിൻ ആന്റണി, WCEO അഞ്ജു പീറ്റർ, PO Gr ഡ്രൈവർ കെ.വി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385957/alakode-liquor-seizure-car-arrest-excise-raid)