---
title: "പരിയാരത്ത് ഹൃദയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽകരീം ചേലേരി"
english_title: "Patient Death During Heart Surgery at Pariyaram Medical College Muslim League Demands Probe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385941/pariyaram-medical-college-heart-surgery-death-probe-demand"
published_at: "2026-10-07T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac619ef09497_simple-card.jpg"
keywords: ["Pariyaram Medical College", "Iritty News", "Medical Negligence"]
---

# പരിയാരത്ത് ഹൃദയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽകരീം ചേലേരി

> **Lead Summary:** പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്‌ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ വസ്തുത നിഷ്ഠമായ അന്വേഷണം നടത്തി അപാകതകൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽകരീം ചേലേരി.

## Article Content

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്‌ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ വസ്തുത നിഷ്ഠമായ അന്വേഷണം നടത്തി അപാകതകൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽകരീം ചേലേരി.

കാര്യമായ ശാരീരിക അസ്വാസ്ഥ്യങ്ങളൊന്നമില്ലാതെ ഹൃദയ വാൾ വിൻ്റെ താക്കോൽദ്വാര ശസ്‌ത്രക്രിയക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ഇരിട്ടി വള്ളിത്തോട്ടുള്ള ഫാത്തിമ എന്നവർ ഓപ്പറേഷൻ തിയേറ്ററിൽ മരണപ്പെടുകയും 14 മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ച് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

മാത്രവുമല്ല, താക്കോൽദ്വാര ശസ്‌ത്രക്രിയക്ക് ശേഷം ബന്ധുക്കളുടെ അനുമതിയില്ലാതെ ഓപ്പൺ സർജറിക്കും രോഗിയെ വിധേയമാക്കി എന്ന് പറയപ്പെടുന്നു. ഇത്തരം ഒരു ഘട്ടത്തിൽ കാണിക്കേണ്ട സൂക്ഷ്മതയും ജാഗ്രതയും ഡോക്ടരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത്.

ചികിത്സാ തകരാറ് മൂലം ദിവസങ്ങളോളം വെൻ്റിലേറ്ററിൽ കഴിഞ്ഞ രോഗി പിന്നീട് മരണപ്പെട്ടത് സംബന്ധിച്ച ആരോപണം നിലനിൽക്കെയാണ് പുതിയ സംഭവം. ആയതിനാൽ ഈ കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു. മരണപ്പെട്ട ഫാത്തിമയുടെ ബന്ധുക്കളെ മെഡിക്കൽ കോളജിലെത്തി അദ്ദേഹം സമാശ്വസിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385941/pariyaram-medical-college-heart-surgery-death-probe-demand)