---
title: "തളിപ്പറമ്പ് മെയിൻ റോഡിലെ പച്ചക്കറി കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾക്കെതിരെ കേസ്"
english_title: "Banned Tobacco Products Seized in Thaliparamba Vegetable Shop Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385886/thaliparamba-banned-tobacco-seized-vegetable-shop-case"
published_at: "2026-10-07T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5dcc3b68c4_1000907607.jpg"
keywords: ["Thaliparamba News", "Banned Tobacco Seized", "Kerala Police"]
---

# തളിപ്പറമ്പ് മെയിൻ റോഡിലെ പച്ചക്കറി കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മെയിൻ റോഡിൽ പച്ചക്കറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

## Article Content

**തളിപ്പറമ്പ്: **മെയിൻ റോഡിൽ പച്ചക്കറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എസ്.ഐ മിഥുൻ ലാൽ, എസ്.സി.പി.ഒ കമലേഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. തളിപ്പറമ്പ് മെയിൻ റോഡിൽ മിൽമ ബൂത്തിന് സമീപത്തെ പച്ചക്കറി കടയിൽ വെച്ചായിരുന്നു പരിശോധന.

തളിപ്പറമ്പ് മലിക്കൻ ഹൗസിൽ അയൂബ് (39) എന്നയാൾക്കെതിരെ കേസെടുത്തു. ഹാൻസ്, ചാപ് ടുബാക്കോ, കൂൾ ലിപ് തുടങ്ങി 47 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

നിരവധി തവണ സമാനസംഭവങ്ങളിൽ ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385886/thaliparamba-banned-tobacco-seized-vegetable-shop-case)